ഒരു തൊണ്ണൂറ്റെട്ടിന്ടെ കണക്ക്!
എനിക്ക് പണ്ടേ അറിയാന്‍ പാടില്ലാത്ത ഒരു വിഷയമാണ് കണക്ക്. ജോലിയുടെ ആവശ്യത്തിനൊക്കെ പരിചയപ്പെടുന്നവരോട് ഞാന്‍ "മാത്തമറ്റിക്കലി ചലന്ച്ട്" ആണെന്നു സ്വയം പരിചയപ്പെടുത്താറുണ്ട്. അവരു വെല്ലോം കേറി ഒന്നും ഒന്നും എത്രയാ എന്നും മറ്റും ചോദിച്ചുകളയാതിരിക്കാനായിട്ട് ഒരു മുന്‍കൂര്‍ജാമ്യം. അത്രയേ ഉള്ളൂ.
പക്ഷേ ഈ കണക്ക് കേട്ടിട്ട് എന്തോ സാധാരണയില്‍ കവിഞ്ഞ ഒരു അസ്കിത!
കഴിഞ്ഞ ഓണക്കാലത്ത് നമ്മുടെ നാട്ടില്‍ വിറ്റ മദ്യം 98 കോടി രൂപയുടേത്. ഇതു ആകെ മൊത്തം കണക്കൊന്നുമല്ല. സര്‍ക്കാര്‍ നടത്തുന്ന ബിവെറേജസ് കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് മാത്രം വിറ്റ് പോയത്. അതായത് കാവും പാട്ടെ ഗോപിയും പള്ളിപ്പാട്ടെ വറീതും മറ്റും (വങ്ങിക്കുന്നവരുടെ) ജീവന്‍ പണയം വെച്ചു ചെയ്യുന്ന ജനസേവനം, അല്ലെങ്കില്‍ ജലസേചനം ഇതിനു പുറമേ.
അതായത് ഏതാണ്ട് മൂന്നുകോടി ജനങ്ങളുള്ള നമ്മുടെ നാട്ടില്‍ ഈ ഓണത്തിന്, നമ്മടെ മൂത്തതുമിളയതുമാണ്പെണ്ണായതെല്ലം ആളൊന്നുക്കു് കുടിച്ചത് മുപ്പതു കോടിയുടെ കള്ള്!
ഈ കണക്ക്, ഇതെങ്ങനെ സത്യമാവാനാ ദൈവമേ!
ഇപ്പം ഞാന്‍ പറഞ്ഞതു മനസ്സിലായല്ലോ? ഇത്രയും കേമമാണ് എന്റെ കണക്കിലെ പാടവം!
കളി അവടെ നിക്കട്ടെ! ഇനി കാര്യം.
മുപ്പതു കോടിയൊന്നും ആളൊന്നുക്കു വച്ചില്ലെങ്കിലും വെറും മൂന്നു് കോടിജനങ്ങളുള്ള നമ്മുടെ സംസ്ഥാനത്തില്‍ 98 കോടിയുടെ മദ്യം ഒരു വലിയ അളവാണ്.
അടുത്തിടെ നടകാചാര്യന്‍ ശ്രീ: ജോസിന്റെ മരണം പരാമര്‍ശിച്ചെഴുതിയ ഒരു ബ്ലൊഗില്‍ കന്ട കമന്റ് കടം പറഞ്ഞൊന്നെടുത്തോട്ടേ:
എന്റെ ദൈവമേ, ഈ മലയാളികള്‍ എന്തിനിത്രയും കുടിക്കുന്നു?
അധികമായല്‍ അമൃതും വിഷം എന്ന മനോഹരമായ പഴന്ചൊല്ലുണ്ടായിട്ടും 'മിതം' എന്നൊരു വാക്കേ ഭാഷയിലില്ലാത്ത ഒരു ജനതയെപ്പോലെ നമ്മള്‍ കുടിക്കുന്നു, കുടിച്ചു മരിക്കുന്നു, കുടിച്ചു കൊല്ലുന്നു!
ഇത് ഒരു ഗിരിപ്രഭാഷണം അല്ലാത്തതു കൊണ്ടു, ആദ്യത്തേതു രണ്ടും ഞാന്‍ ചര്‍ച്ചക്കൂടിന്റകത്തു നിന്നും തുറന്നു വിടുന്നു. എന്ടെ പരിഭവം അവസാനത്തെ ഐറ്റത്തോടാണ്. ഈ കുടിച്ചു കൊല്ലല്‍.
മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് ഒരു നിയമം വാഹനവും മദ്യവും ഉപയോഗത്തിലുള്ള എല്ലാ നാടുകളിലുമുന്ടെങ്കിലും, അതൊന്ന് നേരാം വണ്ണം തൃണവല്‍ക്കരിക്കുന്നത് കാണണമെങ്കില്‍, നമ്മുടെ നാട്ടില്‍ തന്നെ വരണം.
നാടായ നാടു മുഴുവനുമുള്ള പയ്യന്മാര്‍ കള്ളുഷാപ്പുകളും ബാര്‍ഹോട്ടലുകളും ബിയര്‍പാര്‍ലറുകളും തേടിയിറങ്ങുന്നത് ഇരുചക്രം അല്ലെങ്കില്‍ നാല്‍ചക്രം ഉള്ള ശകടങ്ങളില്‍. നാലാളുകൂടി കുടിക്കാന്‍ പോയാല്‍ ഒരാളെങ്കിലും കുടിക്കാതിരിന്നിട്ട് ബാക്കി മൂന്നിനേയും, അവര്‍ക്കോ, അതിലും പ്രധാനമായി മറ്റാര്‍ക്കുമോ, ആപത്തൊന്നും വരുത്താതെ വീട്ടിലെത്തിക്കുന്നതൊക്കെ വിവരമില്ലാത്ത ഗോസായിമാര്‍ ചെയ്യുന്ന രീതികള്‍. നമുക്കതൊന്നുമല്ല, നാലാളും കുടിച്ചു പിമ്പിരിയായി, മുന്നേതാ, പിന്നേതാ എന്നറിയാത്ത പോലെ വണ്ടി ഓടിച്ച്, പറ്റിയാല്‍ ഏതെങ്കിലും വലിയ വണ്ടിക്കട വെക്കണം, അല്ലെങ്കില്‍ ഓരം പറ്റിപ്പോവുന്ന ഏതെങ്കിലും സാധുവിന് പരലോകത്തേക്കുള്ള വിസ ഠപ്പേന്ന് റെഡിയാക്കിക്കൊടുക്കണം.
ഇതിലുമുപരിയായി, തരം കിട്ടുമ്പോളെല്ലാം 'എത്റ അടിച്ചാലും ഞാന്‍ സ്റ്റെടിയാ' എന്ന് വീമ്പ് പറയണം.
ശരിയല്ലേ ബ്ലൊഗരേ?
എന്തിനധികം, മാപ്രാണം കള്ളുഷാപ്പിപ്പൊയ കഥ പറഞ്ഞ് ബ്ലൊഗരായ ബ്ലൊഗരെയെല്ലാം ചിരിപ്പിച്ച കുറുമാന്‍ജി പോയതും ബൈക്കില്‍. കുടുക്കകള്‍ പലവട്ടം നിറഞ്ഞൊഴിഞ്ഞിട്ട് വേച്ച് വേച്ച് പുറത്തിറങ്ങിയിട്ടുള്ള ബാക്കി കഥ കുറുമാന്‍ജി പറഞ്ഞില്ല. ബൈക്കിക്കേറി അപ്പോള്‍ തന്നെ വിട്ടുകാണുമോ, അതോ ഒരു റ്റാക്സി വിളിച്ച് പോയിക്കാണുമോ? അറിയില്ല.
(കുറുമാന്‍ജി - പുതുതായിട്ട് വന്ന എന്റെ അര്‍ഹത ഇല്ലാത്ത വിമര്‍ശനമായി ഇതിനെക്കാണല്ലേ. വിമര്‍ശിക്കുകയല്ല കേട്ടൊ. മദ്യപിച്ച് വണ്ടി ഓടിക്കുന്നത് തികച്ചും ഒരു സാധാരണ സംഭവം പോലെ, ഒരു ചോദ്യഛിന്ഹം പോലുമുയര്‍ത്താതെ നമ്മുടെ സാമുഹികാവബോധത്തിലേക്കു പകര്‍ന്നു കയറിയെന്നു ചൂണ്ടിക്കാണിക്കാന്‍ ഒരു ഉദാഹരണം പറഞ്ഞതാണു കേട്ടോ. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമ ചോദിക്കുന്നു).
ഇന്നു കുഞ്ഞന്ന ഇത്രയേ പറയുന്നുള്ളു!
പിന്നെപ്പറഞ്ഞത്:- വരമൊഴി ശരിക്കും വഴങ്ങിത്തുടങ്ങാത്തതു കൊണ്ട് അക്ഷരത്തെറ്റുകള്‍ ധാരാളം. ക്ഷമിക്കുക.

3 Comments:

കുഞ്ഞന്നേ ഒന്നു തെളിച്ചു പറയൂ. ഒന്നും മനസ്സിലാവുന്നില്ല. കുറുമന്റെ കൂട്ടുകാര്‍ക്ക് ഒരു ആക്‌സിഡന്റുണ്ടായി എന്നു വായിച്ചു. അതുമായി ഇതിനു വല്ല ബന്ധവും?
By
കരീം മാഷ്, at 11:52 PM
അയ്യോ കരീം മാഷേ, അങ്ങനെ ഒരു ആക്സിഡന്റിന്റെ കാര്യം ഒന്നും എനിക്കറിയില്ല. പൊതുവെ, മദ്യപിച്ച് വണ്ടി ഓടിക്കുന്നതു നമ്മുടെ നാട്ടില്‍ സാധാരണ സംഭവം ആയി എന്നേ ഞാനീ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചുള്ളു. യഥാര്‍ഥ സംഭവങ്ങളുമായി ബന്ധം ഒന്നും ഇല്ല. കുറുമാന്‍ജിയുടെ മാപ്രാണം കള്ളുഷാപ്പു കഥ ഒരു ഉദാഹരണം പോലെ പറഞ്ഞന്നേ ഉള്ളു. അതിനി സ്വയം-വേലയാവുവൊ മാഷേ?
By
കുഞ്ഞന്ന, at 7:31 AM
കുഞ്ഞന്നേ,
കേരളത്തില്‍ ഉള്ള ആളുകളുടെ എണ്ണമല്ല മൂന്ന് കോടി. അത് മലയാളികളുടെ എണ്ണമാണ്. അതില്‍ പലരും ഇപ്പോള്‍ കേരളത്തിന് വെളിയിലും. ബാക്കി ഉള്ളവരില്‍ സ്ത്രീകളേയും കുട്ടികളേയും വയസ്സന്മാരേയും ഒഴിവാക്കി നോക്കിയാല്‍ ആളൊന്നുക്ക് കുടിച്ച് തീര്‍ത്ത് മദ്യത്തിന്റെ കണക്ക് പേടിപ്പെടുത്തുന്നതാണ്. ഇതെല്ലാം കൂടി വയറ്റിലോട്ട് തന്നെയാണോ പോകുന്നത്? ഇത് വയറോ അതോ ടാങ്കര്‍ ലോറിയോ?
By
Sreejith K., at 1:00 PM
Post a Comment
<< Home