കുഞ്ഞന്ന പറഞ്ഞത്!

Monday, October 16, 2006

മലയാളമറിയില്ലാത്ത യന്ത്രം!

കുറച്ചു കാലത്തേക്ക്‌ ബ്ലോഗിങില്‍ നിന്ന്‌ അവധി എടുത്തേ പറ്റൂ എന്ന സ്ഥിതിവിശേഷം വന്നിരിക്കുന്നു (ചുമ്മാ! നമ്മളങ്ങനെ ബ്ലോഗി ബ്ലോഗി വല്യ ബ്ളോഗിനിയായിട്ടൊന്നുമല്ല. ചുമ്മാ വന്നു വായിക്കും , ചിരിക്കും, വായിച്ചു കേള്‍പ്പിക്കും, ചിരിപ്പിക്കും. അത്രയേ ബ്ലോഗിങ്ങു കൊന്ടുദ്ദേശിച്ചുള്ളു!).

സ്വന്തമായിട്ടുള്ള മടിക്കംപ്യുട്ടര്‍ 'മാക്' എന്നു പറയുന്ന അല്പം സൌന്ദര്യമുള്ള നങ്ങേലിപ്പെണ്ണാണ്‌ (വിന്‍ഡോസ് എന്ന സംഭവം പേക്കാച്ചിത്തവളയാണെന്നൊന്നുമല്ലട്ടോ ഞാനുദ്ദേശിച്ചത്‌). അതില്‍ മലയാളം വരുന്നില്ല... ഏതാണ്ടൊക്കെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ ഫലമുണ്ടാവും എന്നാരോ പറഞ്ഞു. അതു പരീക്ഷിക്കുന്നതു വരെ ഇനി ബൂലോഗത്തു നടക്കുന്നതൊന്നും വായിച്ചറിയാനുള്ള ഭാഗ്യം, ഈ ഹതഭാഗ്യക്കുന്ടാവില്ല. (പരീക്ഷിച്ചാലും വലിയ ചാന്‍സൊന്നുമില്ല ശരിയാവുമെന്ന്‌)

ജോലി വഴിയായുന്ടായിരുന്ന 'വിന്ഡോസ്' കുന്ത്രാന്ടം തിരികെ കൊടുത്ത്‌ അവിടെയും ഇനി ഒരു 'മാക്' കുന്ത്രാന്ടം മതിയെന്നു തീരുമാനിച്ചതില്‍ പതിയിരുന്ന ഒരു ചതി. ബില്‍ ഗേറ്റ്സിന്റെ പ്രതികാരം.
എന്റെ ബൂലോഗരേ, ആര്‍ക്കെങ്കിലുമീ 'മാക്' കുന്ത്രന്ടത്തിനെ മലയാളം പഠിപ്പിക്കണ വിദ്യ അറിയാമെങ്കില്‍ എന്നോടു കൂടിയൊന്നു പറയണേ! മലയാളത്തില്‍ പറഞ്ഞാല്‍ തിരിയില്ലാത്ത യന്ത്രമുള്ള ഈ പാവത്തിന്‌ പ്രതിവിധികള്‍ വല്ലതുമുന്ടെങ്കില്‍ അത്‌ ഇ-മെയിലായി അയച്ചു തരിക. വിലാസം, കുഞ്ഞന്ന അറ്റ്‌ ഗൂഗ്‌ള്‍മെയില്‍.കോം

കൊറേ ശ്രമിച്ച്‌ നടന്നില്ലെങ്കില്‍ ഞാനാ കുമ്പിടിയെ വിളിച്ചു വല്ല ചാത്തന്‍സേവയും നടത്തിക്കളയും.

ഇനി ഞാന്‍ വായിക്കാന്‍ വരുമ്പഴത്തേക്കും ബൂലോഗത്തിലെ ആസ്ഥാനബ്ലോഗരൊക്കെ വളര്‍ന്ന്‌, പന്തലിച്ച്‌, വടവൃക്ഷങ്ങളാകട്ടെ എന്നു ഞാനാശംസിക്കുന്നു. നുമ്മക്കും അതിന്റെ ചോട്ടിക്കേറി സൊറ കേട്ടിരിക്കാല്ലോ.

5 Comments:

  • സ്വന്തമായിട്ടുള്ള മടിക്കംപ്യുട്ടര്‍ 'മാക്' എന്നു പറയുന്ന അല്പം സൌന്ദര്യമുള്ള നങ്ങേലിപ്പെണ്ണാണ്‌ (വിന്‍ഡോസ് എന്ന സംഭവം പേക്കാച്ചിത്തവളയാണെന്നൊന്നുമല്ലട്ടോ ഞാനുദ്ദേശിച്ചത്‌)...

    By Blogger കുഞ്ഞന്ന, at 9:29 PM  

  • കുഞ്ഞന്നാ, കേരളാ ബ്ലോഗ് റോളിന്റെ നടത്തിപ്പുകാരനായ മനോജിന്‍ ഒരു ‘മാക്’ ആണുള്ളത് എന്നാണെന്റെ ഓര്‍‌മ്മ. ഒരിക്കല്‍ മനോജ് ഒരു സ്ക്രീന്‍‌ഷോട്ട് എവിടെയോ പോസ്റ്റുചെയ്തിരുന്നു. വിന്‍ഡോസുപോലെ പെര്‍ഫെക്റ്റ് ആയിട്ടൊന്നും അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണു ഞാനോര്‍‌ക്കുന്നത്. മനോജിന്റെ ഇ-മെയില്‍ mmp@uiuc.edu.

    By Blogger പാപ്പാന്‍‌/mahout, at 10:19 PM  

  • നന്ദി പാപ്പാന്‍. കേട്ടയുടനെ, ഞാന്‍ ആ പറഞ്ഞ മാന്യദേഹത്തിനൊരു നീട്ടൂരം അയച്ചു. സഹായാഭ്യര്‍ഥനയുമായി. ഫലമുന്ടാകുമെന്നു പ്രതീക്ഷ.

    By Blogger കുഞ്ഞന്ന, at 8:14 AM  

  • interesting reading

    By Blogger Sasi Kumar, at 3:04 AM  

  • കുഞ്ഞന്ന, ഇന്നാണ്‌ കുഞ്ഞന്നയുടെ ബ്ലോഗില്‍ ആദ്യമായി അതിക്രമിച്ച്‌‌ കടന്നത്‌‌.
    ആദ്യമായി തന്നെ കുഞ്ഞന്നാ ക്രിതികള്‍ എല്ലാം അങ്ങ്‌‌ വായിച്ചു....
    എല്ലാം നെല്ലിക്ക പോലെ തന്നെ...ചമര്‍പ്പും മധുരവും, ചിരിയും കാര്യവും...
    മാക്കിനെ കീഴടക്കിയോ...?

    By Blogger സാബു ജോസഫ്., at 1:59 PM  

Post a Comment

<< Home